'സിപിഎമ്മിന് പരാജയഭീതി, താൻ എന്നും ഉത്തമ കോൺഗ്രസുകാരൻ'; കോടിയേരിക്കെതിരെ കെ ബാബു

Web Desk   | Asianet News
Published : Mar 19, 2021, 10:38 AM ISTUpdated : Mar 19, 2021, 10:57 AM IST
'സിപിഎമ്മിന് പരാജയഭീതി, താൻ എന്നും ഉത്തമ കോൺഗ്രസുകാരൻ'; കോടിയേരിക്കെതിരെ കെ ബാബു

Synopsis

സിപിഎം ആദ്യം മറുപടി പറയേണ്ടത് ബാലശങ്കറിന്റെ ആരോപണത്തിനാണ്. കോടിയേരി ബാലകൃഷ്ണൻ ആദ്യം മക്കളെ നിലക്ക് നിർത്തിയിട്ട് വേണം പ്രതികരിക്കാൻ. താൻ എന്നും ഉത്തമ കോൺഗ്രസുകാരൻ ആണ്. അതിന് കോടിയേരിയുടെ സർട്ടിഫിക്കേറ്റ് വേണ്ട എന്നും കെ ബാബു പറഞ്ഞു. 

കൊച്ചി: പരാജയ ഭീതി കൊണ്ടാണ് താൻ ആർ എസ് എസ് നോമിനിയാണ് എന്ന് സിപിഎം പറഞ്ഞത് എന്ന് തൃപ്പൂണിത്തുറയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി കെ  ബാബു. സിപിഎം ആദ്യം മറുപടി പറയേണ്ടത് ബാലശങ്കറിന്റെ ആരോപണത്തിനാണ്. കോടിയേരി ബാലകൃഷ്ണൻ ആദ്യം മക്കളെ നിലക്ക് നിർത്തിയിട്ട് വേണം പ്രതികരിക്കാൻ. താൻ എന്നും ഉത്തമ കോൺഗ്രസുകാരൻ ആണ്. അതിന് കോടിയേരിയുടെ സർട്ടിഫിക്കേറ്റ് വേണ്ട എന്നും കെ ബാബു പറഞ്ഞു. തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.ബാബുവിനെ നി‍ശ്ചയിച്ചത് ആർഎസ്എസാണ് എന്നായിരുന്നു കോടിയേരിയുടെ ആരോപണം.

സിപിഎമ്മിന്റെ ജാഥക്ക് പോകുന്നവരുടെ വീട്ടിലുള്ളവരുടെ വോട്ട് തനിക്ക് കിട്ടാറുണ്ട്. ബിജെപിക്കാരുടെ വോട്ട് കിട്ടും എന്നല്ല താൻ പറഞ്ഞത്. ബിജെപി അനുഭാവികളുടെ വോട്ട് കിട്ടും എന്നാണ് പറഞ്ഞത്. അവരുടെ ഒക്കെ പേര് പറയാൻ താൻ അത്ര മണ്ടൻ അല്ല. ബിജെപിക്ക് കഴിഞ്ഞ തവണത്തെ സാഹചര്യത്തിൽ വോട്ട് ചെയ്തവർ ഇത്തവണ തനിക്ക് വോട്ട് ചെയ്യും. അതിൽ കോൺഗ്രസിന് വോട്ട് ചെയ്തിരുന്നവരും ഉണ്ട്. 

ശബരിമല വിഷയം തൃപ്പൂണിത്തുറയിൽ വളരെ പ്രസക്തമാണ്. കെ എസ് രാധാകൃഷ്ണന് ജനങ്ങളുമായി ബന്ധം ഇല്ല. തനിക്കെതിരെ ഉള്ള കേസുകളുടെ എണ്ണം പ്രസിദ്ധീകരിക്കാൻ കെ എസ് രാധാകൃഷ്ണൻ തയ്യാറാകണം. വീട്ടിലിരുന്ന് പുസ്തകം വായിക്കുന്ന ആൾക്കെതിരെ കേസുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ് എന്നും കെ ബാബു പറഞ്ഞു. 

Read Also: പി.സി.തോമസ് - പി.ജെ.ജോസഫ് ലയനം ആർഎസ്എസ് അജൻഡയുടെ ഭാഗമെന്ന് കോടിയേരി...
 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021