ചെന്നിത്തലയുടെ ഇരട്ടവോട്ട് പട്ടികയിൽ 'ഇരട്ടകളും', പിശകെന്ന് പരാതി, നിയമനടപടി സ്വീകരിക്കാനും നീക്കം

Published : Apr 01, 2021, 03:19 PM ISTUpdated : Apr 01, 2021, 03:21 PM IST
ചെന്നിത്തലയുടെ ഇരട്ടവോട്ട് പട്ടികയിൽ 'ഇരട്ടകളും', പിശകെന്ന് പരാതി, നിയമനടപടി സ്വീകരിക്കാനും നീക്കം

Synopsis

ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലെ തോട്ടക്കര തേക്കിൻകാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് ഇരട്ടവോട്ടെന്ന പേരിൽ പട്ടികയിൽ ഉൾപ്പെട്ടത്. 

പാലക്കാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ട ഇരട്ട വോട്ട് പട്ടികയിൽ പിശകുണ്ടെന്ന് പരാതി. ഇരട്ട വോട്ടെന്ന് ആരോപിച്ച് ചെന്നിത്തല പുറത്തുവിട്ട പട്ടികയിൽ ഇരട്ട സഹോദരങ്ങളുടെ പേരുകളും ഇടംപിടിച്ചു. 

ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലെ തോട്ടക്കര തേക്കിൻകാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് ഇരട്ടവോട്ടെന്ന പേരിൽ പട്ടികയിൽ ഉൾപ്പെട്ടത്. 

പ്രതിപക്ഷ നേതാവിന്റെ നടപടിയിലൂടെ മാനഹാനിയുണ്ടായെന്നും വ്യക്തിപരമായ അധിക്ഷേപമുണ്ടായെന്നും ചെന്നിത്തലയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സഹോദരങ്ങളിൽ ഒരാളായ അരുൺ പ്രതികരിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021