യുഡിഎഫ് പ്രകടനപത്രിക ഇന്ന്; പ്രതീക്ഷിക്കുന്നത് വമ്പൻ വാ​ഗ്ദാനങ്ങൾ

By Web TeamFirst Published Mar 20, 2021, 6:27 AM IST
Highlights

പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിർമ്മാണം തുടങ്ങിയവ പ്രകടനപത്രികയിൽ ഉണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കിക്കഴിഞ്ഞു.
 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിർമ്മാണം തുടങ്ങിയവ പ്രകടനപത്രികയിൽ ഉണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കിക്കഴിഞ്ഞു.

റബ്ബറിന് താങ്ങ് വില 250 രൂപ ആക്കും, എല്ലാ ചികിത്സയും സൗജന്യമാക്കുന്ന ആശുപത്രികൾ സ്ഥാപിക്കുമെന്നുള്ള വാഗ്ദാനങ്ങളും പ്രകടനപത്രികയുടെ കരടിൽ വ്യക്തമാക്കിയിരുന്നു. ക്ഷേമപെൻഷൻ, കിറ്റ് എന്നിവയിലും വലിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കിയത്. ശശി തരൂരിന്റെ നേതൃത്വത്തിലാണ് 
അഭിപ്രായങ്ങൾ സ്വരൂപിച്ചത്.

click me!