മലപ്പുറത്ത് എൽഡിഎഫ് - യുഡിഎഫ് സംഘര്‍ഷം: നാല് പേര്‍ക്ക് പരിക്കേറ്റു

Published : Apr 08, 2021, 01:29 PM ISTUpdated : Apr 08, 2021, 01:32 PM IST
മലപ്പുറത്ത് എൽഡിഎഫ് - യുഡിഎഫ് സംഘര്‍ഷം: നാല് പേര്‍ക്ക് പരിക്കേറ്റു

Synopsis

സംഘര്‍ഷത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും ഒരു എൽഡിഎഫ് പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്

മലപ്പുറം:  മലപ്പുറം: മുത്തേടത്ത് യു.ഡി.എഫ് - എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരു ഡി.വൈ.എഫ് ഐ പ്രവർത്തകനും മൂന്ന് യു.ഡി.എഫ് പ്രവർത്തകർക്കും പരുക്കേറ്റു. ഡി.വൈ.എഫ്. ഐ എടക്കര ബ്ലോക്ക് കമ്മറ്റിയംഗം ക്രിസ്റ്റി ജോണിനെ എടക്കര സ്വകാര്യ ആശുപത്രിയിലും യു.ഡി.എഫ് പ്രവര്‍ത്തകരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തെരെഞ്ഞെടുപ്പിനു മുമ്പുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായാണ് ഇതു വിഭാഗവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയത്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021