യുഡിഎഫ് സീറ്റ് വിഭജനം: 12 വേണമെന്ന് ജോസഫ്, ഒമ്പതേ തരൂവെന്ന് കോണ്‍ഗ്രസ്

Published : Mar 01, 2021, 07:43 AM IST
യുഡിഎഫ് സീറ്റ് വിഭജനം: 12 വേണമെന്ന് ജോസഫ്, ഒമ്പതേ തരൂവെന്ന് കോണ്‍ഗ്രസ്

Synopsis

ലീഗിന് 3 സീറ്റ് അധികം നല്‍കിയ സാഹചര്യത്തില്‍ തങ്ങളുടെ സീറ്റും കുറയ്ക്കരുതെന്നാണ് ജോസഫിന്റെ ആവശ്യം.  

തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജനം സംബന്ധിച്ച് ജോസഫ് വിഭാഗവുമായി ഇന്ന് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടക്കും. 12 സീറ്റ് വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. 9 സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ലീഗിന് 3 സീറ്റ് അധികം നല്‍കിയ സാഹചര്യത്തില്‍ തങ്ങളുടെ സീറ്റും കുറയ്ക്കരുതെന്നാണ് ജോസഫിന്റെ ആവശ്യം. മാണി ഗ്രൂപ്പ് ഒപ്പമുണ്ടായിരുന്നപ്പോള്‍ 15 സീറ്റില്‍ മത്സരിച്ചവര്‍ ഇപ്പോള്‍ 12 സീറ്റ് ചോദിക്കുന്നതില്‍ ന്യായമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അസുഖബാധിതനായ പി ജെ ജോസഫ് ചര്‍ച്ചയില്‍ പങ്കെടുക്കില്ല.
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021