ജോസ് കെ മാണി ലൗജിഹാദ് പരാമർശം തിരുത്തിയത് ലീഗിന് സിപിഎമ്മിനുമേലുള്ള സമ്മർദ്ദം മൂലമെന്ന് വി മുരളീധരൻ

Published : Mar 31, 2021, 11:39 AM IST
ജോസ് കെ മാണി ലൗജിഹാദ് പരാമർശം തിരുത്തിയത് ലീഗിന് സിപിഎമ്മിനുമേലുള്ള സമ്മർദ്ദം മൂലമെന്ന് വി മുരളീധരൻ

Synopsis

ക്രൈസ്തവ സഭയുടെ ആശങ്കയാണ് ജോസ് കെ മാണിയുടെ പരാമര്‍ശത്തിലൂടെ പുറത്ത് വന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

കോട്ടയം: ലൗ ജിഹാദിനെ കുറിച്ച് ക്രൈസ്തവ സഭകൾക്കുള്ള ആശങ്കയാണ് ജോസ് കെ മാണിയിലൂടെ പുറത്ത് വന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജോസ് കെ മാണി പ്രസ്താവന തിരുത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം മുസ്ലീം ലീഗിന് സിപിഎമ്മിലുള്ള സ്വാധീനം കാരണമാണെന്നും വി മുരളീധരൻ കോട്ടയത്ത് പറഞ്ഞു. 

ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ മാണിയുടെ പരാമര്‍ശം . മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും ഇതിനെ തള്ളി രംഗത്ത് വരികയും ചെയ്തു. ഇതോടെ 'ലൗ ജിഹാദ് സംബന്ധിച്ച്‌ ഇടതുമുന്നണിക്കുള്ള അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിനും ഉള്ളതെന്ന നിലപാടിലേക്ക് ജോസ് കെ മാണി എത്തുകയായിരുന്നു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021