
തിരുവനന്തപുരം: നേമത്തെ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ ആശങ്കയില്ലെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവൻകുട്ടി. യുഡിഎഫ്-എൽഡിഎഫ്-എൽഡിഎ മുന്നണികൾ തമ്മിലുള്ള ശക്തമായ രാഷ്ട്രീയ മത്സരമാണ് നടക്കുന്നത്. വോട്ട് കച്ചവടമില്ലെന്ന് പറഞ്ഞാണ് കോൺഗ്രസ് ഇത്തവണ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പക്ഷേ മുരളിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ കോൺഗ്രസിൽ തന്നെ അതൃപ്തിയുണ്ടെന്നും ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വട്ടിയൂകാവിൽ എംഎൽഎ ആയിരുന്നപ്പോഴാണ് വടകരയിൽ മത്സരിക്കാൻ മുരളീധരൻ പോയത്. ലോക് സഭാ അംഗത്വം രാജിവെച്ച് വേണമായിരുന്നു മുരളി മത്സരിക്കാനെത്തേണ്ടിയിരുന്നത്. നേമത്ത് എത്ര കോൺഗ്രസ് വോട്ടുണ്ടെന്ന് മുരളീധരൻ തെളിയിക്കട്ടേയെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. ബിജെപി പാര്‍ലമ്ന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് പിടിച്ചതിലോ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ സീറ്റ് നേടിയതിലോ ആശങ്കയില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യത്യസ്ത പാറ്റേണാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.