'ഇത് ജനാധിപത്യത്തിന്‍റെ വിജയം'; നന്ദി പറഞ്ഞ് വീണ ജോര്‍ജ്

Published : May 02, 2021, 02:55 PM IST
'ഇത് ജനാധിപത്യത്തിന്‍റെ വിജയം'; നന്ദി പറഞ്ഞ് വീണ ജോര്‍ജ്

Synopsis

13853 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ശിവദാസന്‍ നായരെ വീണാ ജോര്‍ജ് ആറന്മുളയില്‍ പരാജയപ്പെടുത്തിയത്. 

പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വീണാ ജോര്‍ജ്. ജനാധിപത്യത്തിന്‍റെ വിജയമാണിതെന്നും വീണ പറഞ്ഞു. തന്‍റെ ജയത്തിനായി വിവിധ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയോടെ കഴിഞ്ഞവരുണ്ടെന്നും ഇത് ആറന്മുളയുടെ കൂട്ടായ വിജയമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. കുറച്ചുകൂടി ഭൂരിപക്ഷം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു. 

13853 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ശിവദാസന്‍ നായരെ വീണാ ജോര്‍ജ് ആറന്മുളയില്‍ പരാജയപ്പെടുത്തിയത്. ആറന്മുളയിൽ ശിവദാസൻ നായർക്കെതിരെ  വീണ ജോർജ്ജ് വിജയിക്കുമെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും ചേർന്ന് നടത്തിയ പോസ്റ്റ് പോൾ സർവേയിലെ ഫലം.

തെരഞ്ഞെടുപ്പ് ഫലങ്ങൾ ഏറ്റവും കൃത്യതയോടെ അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൈവ് ടിവി കാണൂ, തത്സമയം


 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021