'മികച്ച നേതൃപാടവമുള്ളയാളാണ് പിണറായി'; ക്യാപ്റ്റൻ വിളിയെ പിന്തുണച്ച് എ വിജയരാഘവൻ

Published : Apr 03, 2021, 03:30 PM ISTUpdated : Apr 03, 2021, 05:34 PM IST
'മികച്ച നേതൃപാടവമുള്ളയാളാണ് പിണറായി'; ക്യാപ്റ്റൻ വിളിയെ പിന്തുണച്ച് എ വിജയരാഘവൻ

Synopsis

മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനെ ഇഷ്ടപ്പെടുന്നവരാണ് പല പേരും നൽകുന്നത്. അത് മുഖ്യമന്ത്രിക്കുള്ള അംഗീകാരമാണെന്ന് വിജയരാഘവൻ പറഞ്ഞു.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ പിന്തുണച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. മികച്ച നേതൃപാടവമുളളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് പേരുകൾ നൽകുന്നത്. അത് മുഖ്യമന്ത്രിക്കുളള അംഗീകാരമാണെന്നും വിജയരാഘവൻ പറഞ്ഞു.

പാർട്ടിയാണ് ക്യാപ്റ്റനെന്ന് പി ജയരാജൻ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. പണ്ട് തന്‍റെ പേരിൽ അണികൾ പാട്ടെഴുതി വീഡിയോ പുറത്തിറക്കിയതിൽ പാർട്ടിയിൽ നടപടിയുണ്ടായതിനെ പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പരോക്ഷമായി ഓർമിപ്പിച്ചു.

എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ എന്ന് കോടിയേരി പറഞ്ഞതോർക്കണം എന്ന് പറയുന്നതിലൂടെ, അന്ന് തനിക്കെതിരെ നടപടിയെടുക്കാൻ മുൻകൈയെടുത്ത പിണറായി വിജയനെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നു പി ജയരാജൻ. 

Read Also: 'എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ', പിണറായിക്ക് പി ജയരാജന്‍റെ ഒളിയമ്പ്

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021