വ്യാജ വീഡിയോ വഴി അപവാദപ്രചാരണം നടത്തുന്നത് എൽഡിഎഫ്: രാജേഷിന് മറുപടിയുമായി ബൽറാം

By Web TeamFirst Published Apr 6, 2021, 11:40 AM IST
Highlights

വ്യാജവീഡിയോകൾ വഴി അപവാദ പ്രചാരണം നടത്തുന്നത് എൽഡിഎഫാണെന്നും ഹീനമായ പ്രചാരണമാണ് എൽഡിഎഫ് സ്ഥാനാർത്ഥി നടത്തിയതെന്നും വി.ടി.ബൽറാം പറഞ്ഞു

പാലക്കാട്: തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നവെന്ന തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.ബി.രാജേഷിൻ്റെ ആരോപണത്തിന് മറുപടിയുമായി വി.ടി.ബൽറാം. വ്യാജവീഡിയോകൾ വഴി അപവാദ പ്രചാരണം നടത്തുന്നത് എൽഡിഎഫാണെന്നും ഹീനമായ പ്രചാരണമാണ് എൽഡിഎഫ് സ്ഥാനാർത്ഥി നടത്തിയതെന്നും വി.ടി.ബൽറാം പറഞ്ഞു.

കുടിവെള്ള വിതരണമാണ് തൃത്താലയിലെ പ്രധാനപ്രശ്നം. ആ പ്രശ്നം പരിഹരിക്കാൻ തനിക്ക് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. തൃത്താലയിൽ വീണ്ടും വിജയിച്ച് ഹാട്രിക് തികയ്ക്കുമെന്നും വിടി ബൽറാം പറഞ്ഞു. 

click me!