'സർക്കാർ ചെയ്തത് ചതി'; നീതി കിട്ടും വരെ സമരം തുടരുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

Published : May 04, 2021, 10:37 AM ISTUpdated : May 04, 2021, 10:43 AM IST
'സർക്കാർ ചെയ്തത് ചതി'; നീതി കിട്ടും വരെ സമരം തുടരുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

Synopsis

നീതിക്കായി ഇപ്പോഴും തല മുണ്ഡനം ചെയ്ത് തെരുവിൽ അലയുകയാണ്. പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോട്ടുകൾ വലിപ്പമുള്ളതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

പാലക്കാട്: നീതി കിട്ടും വരെ സമരം തുടരുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. സർക്കാർ ചെയ്തത് ചതിയാണ്. സിബിഐ അന്വേഷണത്തിന് സർക്കാരിൻ്റെ ഇടപെടലില്ല. മക്കളുടേത് കൊലപാതകം തന്നെയെന്ന് സിബിഐക്ക് മനസിലായി എന്ന് വിചാരിക്കുന്നുവെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നീതിക്കായി ഇപ്പോഴും തല മുണ്ഡനം ചെയ്ത് തെരുവിൽ അലയുകയാണ്. പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോട്ടുകൾ വലിപ്പമുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു.

ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോട്ടുകളാണ് ലഭിച്ചത്. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക് ലഭിച്ചത്. തന്‍റെ മക്കളുടെ മരണത്തിന്റെ പ്രതീകാത്മകമായി കുഞ്ഞുടുപ്പുകള്‍ ഉയര്‍ത്തിയാണ് വാളയാര്‍ അമ്മ ധര്‍മ്മടത്ത് വോട്ട് ചോദിച്ചത്. ഉടുപ്പ് ആയിരുന്നു ചിഹ്നം. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021