ബംഗാളിൽ 200 സീറ്റ് നേടും; കേരളത്തിലെ ജുഡീഷ്യൽ അന്വേഷണം സർക്കാരിന്റെ മുഖം രക്ഷിക്കാനെന്നും അമിത് ഷാ

By Web TeamFirst Published Mar 28, 2021, 3:26 PM IST
Highlights

വോട്ടിങ് ശതമാനം ജനങ്ങളുടെ ആവേശത്തിന്റെ സൂചനയാണ്. 200 ൽ അധികം സീറ്റ് നേടി ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും

ദില്ലി: ബംഗാളിലും അസമിലും സമാധാനപരമായ തെരഞ്ഞെടുപ്പ് നടന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ 30ൽ 26 സീറ്റും ബിജെപി നേടും. അസമിൽ പ്രധാനമന്ത്രിയുടെയും സംസ്ഥാന  സർക്കാരിന്റെയും നേതൃത്വത്തിൽ വൻ വികസനം കൊണ്ടുവന്നു. ബിജെപിക്ക് വോട്ട് ചെയ്ത വോട്ടർമാർക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ് ശതമാനം ജനങ്ങളുടെ ആവേശത്തിന്റെ സൂചനയാണ്. 200 ൽ അധികം സീറ്റ് നേടി ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും. അസമിലും വ്യക്തമായ ഭൂരിപക്ഷം നേടും. അസമിൽ 47 ൽ 37 ൽ അധികം സീറ്റ് ബിജെപി നേടും. ബിജെപിക്ക് വോട്ട് ചെയ്ത ബംഗാളിലെ സ്ത്രീകൾക്ക് നന്ദി. കേരളത്തിലെ ജുഡീഷ്യൽ അന്വേഷണം സംസ്ഥാന സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ളതാണ്.

സ്വർണ്ണക്കടത്ത്  കേസിൽ പ്രിൻസിപ്പൽ സെക്രട്ടറി പിടിയിലായതിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അന്വേഷണമെന്നും അദ്ദേഹം പരിഹസിച്ചു. പശ്ചിമ ബംഗാളിൽ ബിജെപി നേതാക്കളുടെ ഫോൺ ചോർത്തിയ തൃണമൂൽ കോൺഗ്രസ് നടപടി നിയമ വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

click me!