വനിതാ പ്രാതിനിധ്യം: മൂന്ന് മുന്നണികളും പരാജയം, ലതികയെ അപഹസിക്കുന്നുവെന്നും ആനിരാജ

By Web TeamFirst Published Mar 15, 2021, 12:48 PM IST
Highlights

സീറ്റ് ലഭിക്കാതെ പോയതിൽ പ്രതിഷേധിക്കാൻ മുതിര്‍ന്ന ലതികാ സുഭാഷിനെ പോലെയുള്ളവരെ നേതാക്കൾ അപഹസിക്കുകയാണെന്ന് ആനിരാജ 

ദില്ലി: കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ മൂന്ന് മുന്നണികളിലെയും വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സിപിഐ നേതാവ് ആനി രാജ. സ്ത്രീകൾ ഇല്ലാതെ സ്ഥാനാർഥി പട്ടിക മൂന്ന് മുന്നണികളുടെയും കൂട്ട തോൽവിയാണ്. സ്ത്രീകൾക്കിത് മതി എന്ന സമീപനമാണ് പുരുഷൻമാരുടെ ഭാഗത്ത് നിന്നുമുണ്ടായത്. 

സീറ്റ് ലഭിക്കാതെ പോയതിൽ പ്രതിഷേധിക്കാൻ മുതിര്‍ന്ന ലതികാ സുഭാഷിനെ പോലെയുള്ളവരെ നേതാക്കൾ അപഹസിക്കുകയാണ് ചെയ്യുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം പോലും സ്ത്രീകൾക്കില്ലെന്ന രീതിയിലാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നതെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. 

ഇടത്പക്ഷ മുന്നണി കൂടുതൽ സ്ത്രീകൾക്ക് സീറ്റ്‌ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ നിരാശയാണ് ഉണ്ടായത്. സ്ത്രീ ശക്തികരണം സംസാരിക്കുന്ന പാർട്ടികൾക്ക് അത്‌ പ്രയോഗത്തിൽ കൊണ്ട് വരാൻ കഴിയുന്നില്ലെന്നും ആനി രാജ പ്രതികരിച്ചു. 
 

click me!