ലോക്സഭയിലേക്ക് ഇല്ലെന്ന് ആറ് മാസം മുമ്പ് വ്യക്തമാക്കിയതാണ്, ശിഷ്ടകാലം കേരള രാഷ്ട്രീയത്തിൽ: കെ മുരളീധരൻ

By Web TeamFirst Published Apr 3, 2021, 11:58 AM IST
Highlights

ഞാൻ കേരള രാഷ്ട്രീയത്തിലാണ് ഉണ്ടാവുക, ശിഷ്ടകാലം എന്നും അദ്ദേഹം നേമത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തിരുവനന്തപുരം: ഇനി ലോക്സഭയിലേക്കില്ലെന്ന് ആറ് മാസം മുമ്പ് തന്നെ താൻ പ്രഖ്യാപിച്ചതാണെന്ന് നേമത്ത് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയും വടകര എംപിയുമായ കെ മുരളീധരൻ. ഇനി നിയമസഭയിലേക്കേയുള്ളൂ. അത് ഈ തെരഞ്ഞെടുപ്പ് വരുന്നതിന് മുൻപേ പ്രഖ്യാപിച്ചു. ഇനി ഞാൻ കേരള രാഷ്ട്രീയത്തിലാണ് ശിഷ്ടകാലം ഉണ്ടാവുക എന്നും അദ്ദേഹം നേമത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വടകര എംപി എന്തുറപ്പിലാണ് നേമത്ത് മത്സരിക്കുന്നതെന്ന് ചോദിക്കുന്നവർ ആറ് എംഎൽഎമാരെ കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് എന്തുറപ്പിലാണെന്ന് ചിന്തിക്കണം. രാജ്യസഭാ എംപി എം വി ശ്രേയാംസ് കുമാറിന് കൽപ്പറ്റയിൽ മത്സരിക്കാമെങ്കിൽ തനിക്ക് നേമത്തും മത്സരിക്കാം.

നേമത്ത് ഭൂരിപക്ഷ ഏകീകരണത്തിനുള്ള ശ്രമമില്ല. 60 ശതമാനം മുന്നോക്ക സമുദായവും 40 ശതമാനം ന്യൂനപക്ഷവും ഉള്ള മണ്ഡലമാണ്. എല്ലാ വിഭാഗത്തിന്റെയും ഏകീകരണം യുഡിഎഫിന് കിട്ടും. നേമം മണ്ഡലത്തിൽ വോട്ട് കച്ചവട പ്രശ്നമില്ല. ഒന്നാം സ്ഥാനത്തിനായാണ് പ്രയത്നം. ഡീൽ മണക്കുന്നുണ്ട്. എങ്കിലും ഒന്നും ഏൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

click me!