
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതി ഹരിപ്പാട് നോമിനേഷൻ സമർപ്പിച്ചു. സ്ഥാനാർഥി പട്ടികയിൽ അനീതിയും, അസമത്വവും, രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് രാഷ്ട്രീയവും തുറന്ന് കാട്ടാൻ വേണ്ടിയാണ് സ്ഥാനാർഥിത്വമെന്ന് നിയാസ് പ്രതികരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം രമേശ് ചെന്നിത്തലയെ തുറന്ന് കാട്ടികൊണ്ട് പത്രസമ്മേളനം നടത്തുമെന്നും നിയാസ് പറഞ്ഞു.