തെരഞ്ഞെടുപ്പിൽ കേരളം ആര്‍ക്കൊപ്പം; ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ ഫലം ഇന്ന്

Published : Feb 13, 2019, 12:28 PM ISTUpdated : Feb 13, 2019, 06:27 PM IST
തെരഞ്ഞെടുപ്പിൽ കേരളം ആര്‍ക്കൊപ്പം; ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ ഫലം ഇന്ന്

Synopsis

ലോക് സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കേരളം ആര്‍ക്കൊപ്പമാണെന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. സര്‍വെ ഫലം ഇന്ന് രാത്രി ഏഴ് മണി മുതൽ  ഏഷ്യാനെറ്റ് ന്യൂസിലും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലും തൽസമയം 

തിരുവനനന്തപുരം : സ്വതന്ത്ര ഇന്ത്യയുടെ പതിനേഴാമത്തെ പൊതുതെരഞ്ഞെടുപ്പ് വരികയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയക്ക് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കേരളം ആര്‍ക്കൊപ്പമാണെന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.

ശബരിമലയടക്കമുള്ള വിവാദങ്ങൾ വോട്ടര്‍മാരെ സ്വാധീനിക്കുമോ? പുതിയ അടിയൊഴുക്കുകൾ ഉണ്ടാകുമോ? പുത്തൻ സഖ്യങ്ങൾ ഉരുത്തിരിയുമോ? തുടങ്ങിയ ചോദ്യങ്ങൾക്കാണ് സര്‍വെയിലൂടെ പ്രധാനമായും ഉത്തരം തേടുന്നത്. 

സാമ്പിളുകൾ ശേഖരിച്ച് സമഗ്രമായും കൃത്യമായും ശാസ്ത്രീയമായും വിലയിരുത്തി ,ബംഗലൂരുവിലെ AZ റിസർച്ച് പാർട്ണേഴ്സുമായി ചേര്‍ന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സർവെ ഫലം തയ്യാറാക്കുന്നത് . സര്‍വെ ഫലം ഇന്ന് രാത്രി ഏഴ് മണി മുതൽ  ഏഷ്യാനെറ്റ് ന്യൂസിലും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലും തൽസമയം കാണാം

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?