ബിഡിജെഎസ് സീറ്റ് തര്‍ക്കം പരിഹരിച്ചു; പി പി മുകുന്ദനെ കുറിച്ച് മിണ്ടാതെ ശ്രീധരൻ പിള്ള

By Web TeamFirst Published Feb 13, 2019, 11:40 AM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ഘടക കക്ഷികളുമായി ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പ്രാധമിക സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ച് കഴിഞ്ഞെന്ന് പിഎസ് ശ്രീധരൻ പിള്ള 


തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസുമായി സീറ്റ് തര്‍ക്കം പരിഹരിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. എൻഡിഎ ഘടക കക്ഷികളുമായി ഏകദേശ ധാരണ ഉണ്ടായിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക സാധ്യതാപട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ച് കഴിഞ്ഞെന്നും ശ്രീധരൻ പിള്ള തൃശ്ശൂരിൽ പറഞ്ഞു. 

എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തിൽ പിപി മുകുന്ദൻ മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ പി എസ് ശ്രീധരൻ പിള്ള തയ്യാറായില്ല. പ്രസ്ഥാനത്തിലേക്ക് തിരിച്ചെത്താനാകാത്ത സാഹചര്യത്തിൽ ബിജെപി ഏറെ വിജയ സാധ്യത കൽപ്പിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും ശിവസേന അടക്കമുള്ളവര്‍ പിന്തുണയ്ക്കുമെന്നുമാണ് പി പി മുകുന്ദൻ പറഞ്ഞിരുന്നത്. ഇതെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം.
 

click me!