
ലഖ്നൗ: ഉത്തർപ്രദേശിൽ മീറാപൂർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ അവ്താർ സിംഗ് കോൺഗ്രസിൽ ചേർന്നു. കിഴക്കൻ ഉത്തർപ്രദേശിലെ എഐസിസി ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു അവ്താർ സിംഗിന്റെ കോൺഗ്രസ് പ്രവേശനം. പ്രിയങ്കയുടെ ലഖ്നൗവിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് അവ്താർ സിംഗ് ഇക്കാര്യമറിയിച്ചത്.
മഹാൻദൾ ഭൂരിപക്ഷമുള്ള ഒബിസി പാർട്ടിയെ മുന്നണിയിലെടുത്തതിന് ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ വാർത്തയാണ് അവ്താർ സിംഗിന്റെ കോൺഗ്രസിലേക്കുള്ള കടന്നുവരവ്. ഹരിയാനയിലെ ഫരീദാബാദിൽ നിന്നും മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് അവ്താർ സിംഗ്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും ഒരു തവണ പാർലമെന്റിലെത്തി.