തെരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലയിരുത്താൻ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗം ഇന്ന് ദില്ലിയില്‍

Published : Feb 09, 2019, 09:29 AM IST
തെരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലയിരുത്താൻ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗം ഇന്ന് ദില്ലിയില്‍

Synopsis

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാക്കളുടെയും പിസിസി അധ്യക്ഷൻമാരുടെയും യോഗം ഇന്ന് ദില്ലിയിൽ ചേരും

ദില്ലി: തെരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലയിരുത്താൻ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാക്കളുടെയും പിസിസി അധ്യക്ഷൻമാരുടെയും യോഗം ഇന്ന് ദില്ലിയിൽ ചേരും. പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം.

ഈ മാസം അവസാനത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചിരുന്നു. സ്ഥിരമായി തോല്‍ക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കേണ്ടെന്നും പുതുമുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും തീരുമാനിച്ചു. സഖ്യ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?