
തിരുവനന്തപുരം: ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കം കുറിച്ച് സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച നടന്നു. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ഇന്ന് രാവിലെ എകെജി സെന്‍ററിലാണ് കുടിക്കാഴ്ച നടത്തിയത്.
തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന മുന്നണി യോഗത്തിന് മുമ്പ് പല കാര്യങ്ങളിലും പ്രാഥമിക ധാരണയിലെത്താൻ വേണ്ടിയാണ് അദ്യ ഘട്ട ചർച്ച നടത്തിയത്.
കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ചെറിയ കക്ഷികൾക്ക് വിട്ടുകൊടുത്ത ചില സീറ്റുകളെക്കുറിച്ചും, മുന്നണിയിലെത്തിയ പുതിയ കക്ഷികളുടെ ആവശ്യങ്ങളും കുടിയാലോചനയിൽ ചർച്ചയായെന്നാണ് വിവരം. സീറ്റുകൾ സംബന്ധിച്ച ഘടകകക്ഷികളുടെ നിലപാട് അടുത്ത ഇടുതുമുന്നണി യോഗത്തിൽ ഉന്നയിക്കും.