സിപിഐ സ്ഥാനാർഥികളെ അടുത്ത മാസം ഏഴിന് പ്രഖ്യാപിക്കും; തിരുവനന്തപുരം സീറ്റ് വിട്ടു കൊടുക്കില്ല

Published : Feb 17, 2019, 01:10 PM ISTUpdated : Feb 17, 2019, 01:40 PM IST
സിപിഐ സ്ഥാനാർഥികളെ അടുത്ത മാസം ഏഴിന് പ്രഖ്യാപിക്കും; തിരുവനന്തപുരം സീറ്റ് വിട്ടു കൊടുക്കില്ല

Synopsis

തിരുവനന്തപുരം സീറ്റ് വിട്ടു കൊടുക്കുന്ന പ്രശ്നമില്ലെന്നും അക്കാര്യം മുന്നണിയിൽ ചർച്ചയായിട്ടേ ഇല്ലെന്നും കാനം മാധ്യമങ്ങളോട്. 

തിരുവനന്തപുരം: സിപിഐയുടെ സ്ഥാനാർഥിപ്പട്ടിക മാർച്ച് ഏഴിന് പുറത്തിറക്കുമെന്ന് സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. തിരുവനന്തപുരം സീറ്റ് മറ്റാർക്കും വിട്ടു കൊടുക്കില്ല. അത്തരമൊരു ചർച്ച മുന്നണിയിൽ വന്നിട്ടേ ഇല്ലെന്നും, തിരുവനന്തപുരം സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കമില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള ചർച്ച ഇതുവരെ സിപിഐ തുടങ്ങിയിട്ടില്ല. കോടിയേരിയുടെ പ്രചാരണജാഥ അവസാനിച്ച ശേഷം മാർച്ച് 3, 4 തീയതികളിൽ സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും യോഗം ചേരും. അടുത്ത മാസം 5-ന് ദേശീയ സെക്രട്ടേറിയറ്റും, 6, 7 തീയതികളിൽ ദേശീയ എക്സിക്യൂട്ടീവും യോഗം ചേരും. മാർച്ച് ഏഴിന് സ്ഥാനാർഥിപ്പട്ടികയുടെ അന്തിമരൂപമാകുമെന്നും കാനം വ്യക്തമാക്കി. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?