മോദിയുടെ ഭരണനേട്ടം വിളിച്ചോതുന്ന ബിജെപിയുടെ ദർശൻ രഥ് യാത്ര തുടങ്ങി

Published : Feb 10, 2019, 07:22 AM ISTUpdated : Feb 10, 2019, 07:25 AM IST
മോദിയുടെ ഭരണനേട്ടം വിളിച്ചോതുന്ന ബിജെപിയുടെ ദർശൻ രഥ് യാത്ര തുടങ്ങി

Synopsis

ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പുള്ള ഇന്ത്യയും അധികാരത്തിലെത്തിയ ശേഷമുള്ള ഇന്ത്യയും വീഡിയോ വാനിൽ പ്രദർശിപ്പിക്കും. മേക്ക് ഇൻ ഇന്ത്യയും, സ്വച്ഛ് ഭാരതും തുടങ്ങി സർക്കാരിന്‍റെ ഭരണനേട്ടങ്ങളാണ് ദൃശ്യങ്ങളിൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനും പ്രകടന പത്രികയിലേക്ക് ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കാനുമുള്ള ബിജെപിയുടെ ദർശൻ രഥ് യാത്ര തുടങ്ങി. സംസ്ഥാനത്തുടനീളം ദർശൻ രഥമെത്തും. ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പുള്ള ഇന്ത്യയും അധികാരത്തിലെത്തിയ ശേഷമുള്ള ഇന്ത്യയും വീഡിയോ വാനിൽ പ്രദർശിപ്പിക്കും.

മേക്ക് ഇൻ ഇന്ത്യയും, സ്വച്ഛ് ഭാരതും തുടങ്ങി സർക്കാരിന്‍റെ ഭരണനേട്ടങ്ങളാണ് ദൃശ്യങ്ങളിൽ. ഒ രാജഗോപാൽ എംഎൽഎ ദർശൻ രഥ് സ്വിച്ചോൺ ചെയ്തു. മിസ്ഡ് കാളിലൂടെ അംഗങ്ങളെ ക്ഷണിച്ച ബിജെപി പ്രകടനപത്രികയിലേക്കുള്ള നിർദ്ദേശങ്ങളും സമാനരീതിയിൽ തേടുന്നുണ്ട്. 6357171717 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ അടിച്ചാൽ വിളി തിരിച്ചെത്തും.

അപ്പോള്‍ നിർദ്ദേശങ്ങളും നൽകാനാകും. കൂടാതെ ഓരോ നിയോജകമണ്ഡലത്തിലും ജനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാനായി മാനിഫെസ്റ്റോ ബോക്സ് സ്ഥാപിക്കും. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന വിശ്വാസത്തിലാണ് ബിജെപി. ശബരിമല യുവതീപ്രവേശനം അടക്കമുള്ള വിഷയങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് അവരുടെ പ്രതീക്ഷ. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?