മിസോറാമിൽ പോളിംഗ് കുറഞ്ഞു, രേഖപ്പെടുത്തിയത് 75 ശതമാനം പോളിംഗ്

By Web TeamFirst Published Nov 28, 2018, 9:15 PM IST
Highlights

മിസോറാമിൽ 75 ശതമാനം പോളിങ്. ആദ്യ കണക്കുകൾ പ്രകാരം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ എട്ട് ശതമാനം കുറവാണ് പോളിങ്. 2013 നിയമസഭാ തെരഞ്ഞെടുപ്പിൽ 83.4 ശതമാനം ആയിരുന്നു മിസോറാമിലെ പോളിംഗ്. 

ഐസ്വാൾ: മിസോറാമിൽ 75 ശതമാനം പോളിങ്. ആദ്യ കണക്കുകൾ പ്രകാരം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ എട്ട് ശതമാനം കുറവാണ് പോളിങ്. 2013 നിയമസഭാ തെരഞ്ഞെടുപ്പിൽ 83.4 ശതമാനം ആയിരുന്നു മിസോറാമിലെ പോളിംഗ്. മുഖ്യമന്ത്രി ലാൽ തൻവാലയുടെ വിശ്വസ്ത മണ്ഡലമായ സെർഷിപ്പിലാണ് ഏറ്റവും ഉയർന്ന പോളിങ്.

ലാൽതൻവാലയും സോറം പീപ്പിൾസ് മൂവ്മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ലാൽദുഹോമയും ഏറ്റുമുട്ടിയ സെർഷിപ്പിൽ 81ശതമാനത്തിൽ അധികമാണ് വോട്ട് രേഖപ്പെടുത്തിയത്. ലാൽതൻവാല മത്സരിച്ച മറ്റൊരു മണ്ഡലമായ ഷാപെയ്നിലും കനത്ത പോളിങാണ് നടന്നത്. ബ്രൂ, ചാക്മാ വംശജർ ഏറെയുള്ള മേഖലകളിലും മികച്ച വോട്ടിങ് രേഖപ്പെടുത്തി. മാമിത്, കൊലസിബ് ജില്ലാതിർത്തികളിലെ താത്കാലിക പോളിങ് സ്റ്റേഷനുകളിലാണ് ത്രിപുരയിൽ കഴിയുന്ന ബ്രൂ അഭയാർത്ഥികൾ വിധിയെഴുതിയത്. 

click me!