
കൊച്ചി: 2004 ൽ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ സെബാസ്റ്റ്യൻ പോളിനെതിരെ മത്സരിച്ച സ്ഥാനാർത്ഥിയാണ് എഡ്വേർഡ് എടേഴത്ത്. മറ്റൊരു തെരഞ്ഞെടുപ്പ് കാലമെത്തുമ്പോൾ 15 വർഷങ്ങൾ മുമ്പുള്ള തെരഞ്ഞെടുപ്പ് കാലത്തെ ഓര്‍മ്മകള്‍ എഡ്വേർഡ് എടേഴത്ത് ഏഷ്യനെറ്റ് ന്യൂസിനോട് പങ്കുവച്ചു.
35 വർഷത്തെ അധ്യാപകജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിലെ ഇംഗ്ലീഷ് ഗവേഷണവിഭാഗത്തിൽ പ്രവർത്തിക്കുന്നുണ്ട് പ്രൊഫ എഡ്വേർഡ് എടേഴത്ത്. പുസ്തക രചനയും അൽപം പൊതുപ്രവർത്തനവുമാണ് ഇപ്പോഴുള്ളത്.
കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെന്നൊക്കെ എഡ്വേർഡ് എടേഴത്ത് അന്ന് പഴി കേട്ടിരുന്നു. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥ കോൺഗ്രസിന് പ്രതികൂലവുമായിരുന്നു. അതുകൊണ്ട് തന്നെ പരാജയം വളരെ സ്വാഭാവികമായാണ് തോന്നിയതെന്നും എഡ്വേർഡ് എടേഴത്ത് പറയുന്നു. സ്ഥാനാർത്ഥിയാകാൻ ഒരു അവസരം കൂടി കിട്ടിയാൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് അന്ന് തയ്യാറായി എങ്കില്‍ എന്ത് കൊണ്ട് ഇന്ന് തയ്യാറായിക്കൂട എന്നാണ് ഉത്തരം.