ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഐ നാല് സീറ്റില്‍ കൂടുതല്‍ ആവശ്യപ്പെടില്ലെന്ന് കാനം രാജേന്ദ്രന്‍

Published : Jan 27, 2019, 11:56 AM ISTUpdated : Jan 27, 2019, 12:08 PM IST
ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഐ നാല് സീറ്റില്‍ കൂടുതല്‍ ആവശ്യപ്പെടില്ലെന്ന് കാനം രാജേന്ദ്രന്‍

Synopsis

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റിലും മത്സരിക്കുമെന്ന് കാനം രാജേന്ദ്രന്‍

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ കൂടുതല്‍ ആവശ്യപ്പെടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നാല് സീറ്റിലും മത്സരിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം നമ്പി നാരായണനെതിരായ സെന്‍കുമാറിന്‍റെ പരാമര്‍ശം പരമ അബദ്ധമാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വയനാട്, തൃശൂര്‍, മാവേലിക്കര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. ഇത്തവണ മാവേലിക്കര സീറ്റില്‍ സിപിഐ ടിക്കറ്റില്‍ കെ പി എം എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ മത്സരിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ മത്സരിക്കുന്നതിന് കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് പുന്നല വ്യക്തമാക്കിയത്. 

PREV
click me!