മത്സരിക്കാനില്ലെന്ന് എംഎ ബേബി; സ്ഥാനാർത്ഥി പട്ടികയിൽ യുവ പ്രാതിനിധ്യം വേണം

By Web TeamFirst Published Jan 26, 2019, 6:35 PM IST
Highlights

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നു എം എ ബേബി. യുവാക്കളുടേയും വനിതകളുടേയും പ്രാതിനിധ്യം  ഉറപ്പാക്കി സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക ഉടൻ ഉണ്ടാകുമെന്നും എന്നും എം എ ബേബി.

കൊച്ചി: ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നു എം എ ബേബി. താൻ മത്സരിക്കും എന്ന് പറയുന്നത് അഭ്യൂഹം മാത്രമാണ്. കൂടുതൽ യുവാക്കളുടെ പ്രാതിനിധ്യം ആണ് തെരഞ്ഞെടുപ്പിൽ വേണ്ടത്. ചുറുചുറുക്കുള്ള യുവത കേരളത്തിൽ മത്സരിക്കാൻ ഉണ്ടെന്നും ഇവർ ഉള്ളപ്പോൾ ദേശീയ നേതാക്കൾ മത്സരിക്കും എന്നുള്ള വാർത്ത വെറും അഭ്യൂഹമാണെന്നും എംഎ ബേബി പറഞ്ഞു. യുവാക്കളുടേയും വനിതകളുടേയും പ്രാതിനിധ്യം  ഉറപ്പാക്കി സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക ഉടൻ ഉണ്ടാകുമെന്നും എന്നും എം എ ബേബി പറഞ്ഞു.

Read More:

ആലപ്പുഴയിലോ എറണാകുളത്തോ എം എ ബേബി സ്ഥാനാർത്ഥിയായേക്കും എന്ന ചർച്ച സജീവമാണ്. സംസ്ഥാനത്തിന് പുറത്തുള്ള ദേശീയ നേതാക്കൾ മത്സരിക്കാനുണ്ടാകില്ലെന്ന് സീതാറാം യെച്ചൂരി അടക്കമുള്ളവർ പ്രതികരിച്ചിരുന്നു.

Read More: എം എ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം പി ബി തീരുമാനിക്കും: എസ് ആര്‍ പി

click me!