
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി മുസ്ലീം ലീഗ് സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. പാർട്ടിയിലെ മുഴുവൻ എംപിമാരും എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും.
മൂന്നാം സീറ്റ് വിഷയം യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. നിലവിൽ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകൾക്ക് പുറമെ വയനാട്, വടകര, കാസർകോട് സീറ്റുകളിലൊന്ന് കൂടി വേണമെന്നാണ് ലീഗിന്‍റെ ആവശ്യം. കഴിഞ്ഞയാഴ്ച ചേർന്ന ഉന്നതാധികാര സമിതിയിലും ഇക്കാര്യം ചർച്ചയായിരുന്നു. രാവിലെ 11 മണിക്ക് പാണക്കാട് വെച്ചാണ് നേതൃയോഗം ചേരുന്നത്.