സിറ്റിംഗ് എംഎൽഎമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നു: മുല്ലപ്പള്ളി

Published : Feb 09, 2019, 07:03 PM ISTUpdated : Feb 09, 2019, 07:30 PM IST
സിറ്റിംഗ് എംഎൽഎമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നു: മുല്ലപ്പള്ളി

Synopsis

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഫെബ്രുവരി 20 നും 25 നും ഇടയിൽ തയ്യാറാക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികൾക്കിടയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഫെബ്രുവരി 20 നും 25 നും ഇടയിൽ തയ്യാറാക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികൾക്കിടയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.  

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിക്കുന്നത് നല്ലതാണെന്ന് ഹൈക്കമാന്‍റിനെ അറിയിച്ചിരുന്നു. എന്നാൽ സിറ്റിംഗ് എംഎൽഎമാർ വേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. ഉമ്മൻ ചാണ്ടിക്ക് മത്സരിക്കാൻ പറ്റിയില്ലെങ്കിലും കോൺഗ്രസിന്‍റെ ആവേശത്തിന് കുറവുണ്ടാകില്ലെന്നും  ജനമഹായാത്രയുടെ മലപ്പുറം പര്യടനത്തിനിടെ മുല്ലപ്പള്ളി പറ‍ഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?