ലീഗിന്‍റെ മൂന്നാം സീറ്റിൽ ആശങ്കയില്ല; യുഡിഎഫിൽ ധാരണയുണ്ടാക്കുമെന്ന് കുഞ്ഞാലിക്കുട്ടി

Published : Feb 09, 2019, 11:57 AM ISTUpdated : Feb 09, 2019, 03:43 PM IST
ലീഗിന്‍റെ മൂന്നാം സീറ്റിൽ ആശങ്കയില്ല; യുഡിഎഫിൽ ധാരണയുണ്ടാക്കുമെന്ന് കുഞ്ഞാലിക്കുട്ടി

Synopsis

മൂന്നാം സീറ്റിനെ കുറിച്ച് മുസ്ലീം ലീഗിന് ആശങ്കയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. സിപിഎമ്മിനേക്കാൾ സീറ്റ് പാര്‍മെന്‍റിൽ ലീഗിന് കിട്ടുമെന്ന് കുഞ്ഞാലിക്കുട്ടി 

മലപ്പുറം: മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റിനെ കുറിച്ച് ഒരു ആശങ്കയും ഇല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. സീറ്റ് സംബന്ധിച്ച് യുഡിഎഫിൽ ലീഗ് ധാരണ ഉണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് അടക്കം സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടക്കാനിരിക്കെയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. 

ലോക് സഭാ തെര‍ഞ്ഞെടുപ്പിൽ സിപിഎമ്മിനേക്കാൾ സീറ്റ് ലീഗിന് കിട്ടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബംഗാളിലെ കോൺഗ്രസ് സഹകരണത്തിന് തടസ്സം കേരളത്തിൽ നിന്നുള്ള ചില സിപിഎം നേതാക്കൾ മാത്രമാമെന്നും പികെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?