വരുത്തനും വേണ്ട വയസ്സനും വേണ്ട; തൃശ്ശൂരിൽ സേവ് കോൺഗ്രസിന്‍റെ പോസ്റ്റര്‍

Published : Feb 09, 2019, 11:03 AM ISTUpdated : Feb 09, 2019, 11:12 AM IST
വരുത്തനും വേണ്ട വയസ്സനും വേണ്ട; തൃശ്ശൂരിൽ സേവ് കോൺഗ്രസിന്‍റെ  പോസ്റ്റര്‍

Synopsis

പാര്‍ലമെന്‍റ് സീറ്റിലേക്ക് മത്സരിക്കാൻ വയസ്സനും വേണ്ട വരുത്തനും വേണ്ട എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകളാണ് നഗരത്തിൽ വ്യാപകമായി ഒട്ടിച്ചത്. ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്‍റെ വിവിധ മേഖലകളിലും സേവ് കോൺഗ്രസ് ഐ എന്ന പേരിലൊട്ടിച്ച പോസ്റ്ററുകൾ ആള് കാണും മുമ്പെ കീറിമാറ്റുന്ന തിരക്കിലാണ് കോൺഗ്രസുകാര്‍ 

തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കോൺഗ്രസ് കടക്കും മുൻപെ തൃശ്ശൂര്‍ നഗരത്തിൽ വ്യാപകമായി പോസ്റ്റര്‍. പാര്‍ലമെന്‍റ് സീറ്റിലേക്ക് മത്സരിക്കാൻ വയസ്സനും വേണ്ട വരുത്തനും വേണ്ട എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകളാണ് നഗരത്തിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്‍റെ വിവിധ മേഖലകളിലും സേവ് കോൺഗ്രസ് ഐ എന്ന പേരിലാണ് പോസ്റ്ററുകളുള്ളത്. 

25 വര്‍ഷമായി മണ്ഡലത്തിന് പുറത്ത് നിന്നുള്ളവര്‍ മത്സരത്തിനെത്തുന്നതിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ അതൃപ്തിയുണ്ട്. യൂത്ത് കോൺഗ്രസ് അടക്കം ഇത് പരസ്യമായി പലപ്പോഴും പറയുകയും ചെയ്തിട്ടുണ്ട്. പറഞ്ഞു കേൾക്കുന്ന സാധ്യാത സ്ഥാനാര്‍ത്ഥികളിലും മണ്ഡലത്തിന് പുറത്തുനിന്നുള്ളവര്‍ ഉൾപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പോസ്റ്റര്‍ പ്രതിഷേധമെന്നതും ശ്രദ്ധേയമാണ് .

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?