
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളിൽ തന്‍റെ പേരുണ്ടെന്ന് കരുതുന്നില്ല. സ്ഥാനാർത്ഥിയാകണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ആലോചിക്കും. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന വാർത്ത അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നാണെന്നും സുരേഷ് ഗോപി എംപി വ്യക്തമാക്കി.