തമിഴ്നാട്ടില്‍ പ്രതിപക്ഷ മഹാസഖ്യം; ഡിഎംകെ യുപിഎയില്‍ തിരിച്ചെത്തി

By Web TeamFirst Published Feb 20, 2019, 8:10 PM IST
Highlights

 സീറ്റ് വിഭജനത്തിൽ ധാരണയായതായി കെ സി വേണുഗോപാല്‍ വ്യക്തമാക്കി.  40 മണ്ഡലങ്ങളിലും സഖ്യമായി മത്സരിക്കും. 

ചെന്നൈ: ബിജെപി - എഐഎഡിഎംകെ സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ തമിഴ്നാട്ടില്‍ പ്രതിപക്ഷ മഹാസഖ്യം. ഡിഎംകെ യുപിഎയില്‍ തിരിച്ചെത്തിയതിന് പുറമെ, ഇടത് പാർട്ടികളും വിസികെ, എംഡിഎംകെ, ഐയുഎംഎല്‍ എന്നീപാർട്ടികളും സഖ്യത്തിന്റെ ഭാഗമായി. സീറ്റ് വിഭജനത്തിൽ ധാരണയായതായി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. 40 മണ്ഡലങ്ങളിലും സഖ്യമായി മത്സരിക്കും. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സഖ്യത്തിൽ ആശയകുഴപ്പം ഇല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

അതേസമയം പിഎംകെ, ഡിഎംഡികെ, പുതിയ തമിഴകം, ഇന്ത്യൻ ജനനായകക്ഷി പാർട്ടികൾ എന്നിവരാണ് ബി ജെ പിക്കും അണ്ണാ ഡിഎംകെയ്ക്കും ഒപ്പം പ്രതിപക്ഷ സഖ്യത്തിന് എതിരെ കൈകോർത്തിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ബി ജെ പി- അണ്ണാ ഡിഎംകെ സഖ്യമായി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്. 1998 മുപ്പത് സീറ്റ് നേടിയ സഖ്യം 2004ൽ എല്ലാ സീറ്റും തോറ്റിരുന്നു.

click me!