'ജോസഫിന്റെ ആവശ്യം ന്യായം; മാണിക്ക് മകനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ പാര്‍ട്ടി പിളരില്ല': പി സി ജോർജ്

Published : Feb 25, 2019, 12:53 PM IST
'ജോസഫിന്റെ ആവശ്യം ന്യായം; മാണിക്ക് മകനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ പാര്‍ട്ടി പിളരില്ല': പി സി ജോർജ്

Synopsis

കെ എം മാണിക്ക് ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥ അല്ല നിലവില്‍ ഉള്ളത്. അദ്ദേഹത്തിന് മകനെ നിയന്ത്രിക്കാന്‍ സാധിക്കുന്നത് വരെ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാവില്ല. എതിര്‍പ്പുകള്‍ സ്വാഭാവികമാണ്

കോട്ടയം: ഇടുക്കി സീറ്റ് കേരള കോൺഗ്രസിന് നൽകി കോട്ടയം സീറ്റ് കോൺഗ്രസ് എടുക്കണമെന്ന് പി സി ജോർജ്. പാര്‍ട്ടിയിലെ സീനിയര്‍ ജോസഫാണ്. എവിടെ നിന്നാലും ജോസഫ് ജയിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. പൊതുജനമധ്യത്തില്‍  അവരേക്കൊണ്ട് ആവശ്യങ്ങള്‍ പറയിക്കുന്നത് ഇതിന് മുന്‍പ് ലഭി അനുഭവങ്ങളെന്ന് പി സി ജോര്‍ജ്. 

പാര്‍ട്ടിയില്‍ പിളപ്പിന് സാധ്യത ഇല്ല. ജോസഫിന്റെ ആവശ്യം ന്യായമാണ് അത് നിഷേധിക്കാന്‍ മാണിക്ക് കഴിയില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. കെ എം മാണിക്ക് ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥ അല്ല നിലവില്‍ ഉള്ളത്. അദ്ദേഹത്തിന് മകനെ നിയന്ത്രിക്കാന്‍ സാധിക്കുന്നത് വരെ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാവില്ല. എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. ജനവികാരം ഒപ്പമുണ്ടെങ്കില്‍ ജയിക്കും. ജോസഫ് എപ്പോഴും കാര്യങ്ങള്‍ പറയുന്ന ആളാണെന്നും പി സി ജോര്‍ജ് പറഞ്ഞു.  

ഇടതുപക്ഷത്തിന് വേണ്ടി സംസാരിച്ച് കൊണ്ട് കോടിയേരിക്കൊപ്പം സ്ഥിരം കാണുന്ന വൈദികന്‍ കൊലക്കേസ് പ്രതിയെന്നും പിസി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?