മെയ്‍‍‍ഡ് ഇൻ ഇന്ത്യാ ഫോണുകൊണ്ട് ചൈനക്കാരന്‍റെ സെൽഫി; സ്വപ്നം പങ്കുവച്ച് രാഹുൽ ഗാന്ധി

By Web TeamFirst Published Jan 29, 2019, 6:10 PM IST
Highlights

ഉത്പാദനമേഖലയിൽ ചൈനയെ മറികടക്കണം. ചൈനയിലെ യുവാക്കൾ സെൽഫിയെടുക്കേണ്ടത് മെയ്‍ഡ് ഇൻ ഇന്ത്യ എന്നെഴുതിയ മൊബൈലിലാകണമെന്ന് രാഹുൽ

കൊച്ചി: സ്വദേശി വത്കരണവും സ്വയംപര്യാപ്തതയും കൈവരിക്കുമെന്ന് അടിക്കടി ആവ‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുട്ടമറുപടിയുമായി മറൈൻ ഡ്രൈവിലെ വേദിയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം . രാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണ് കേരളവും കേന്ദ്രവും ഭരിക്കുന്നതെന്ന് വിമ‍ർശിച്ച രാഹുൽ ഗാന്ധി, രാജ്യം വളരണമെങ്കിൽ  ജനം ഒന്നിച്ച് നിൽക്കണമെന്ന ആശയമാണ് കോൺഗ്രസ് പ്രവര്‍ത്തകരോട് പങ്കു വച്ചത്. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ
"അക്രമം കൊണ്ടോ സ്പർദ്ധകൊണ്ടോ ഒന്നും നേടാനാകില്ല. എവിടെ നോക്കിയാലും മെയ്ഡ് ഇൻ ചൈനയാണ് , ഒരുകാര്യം മനസിലാക്കേണ്ടത് അതിന്‍റെ എല്ലാം ഗുണഭോക്താക്കൾ ചൈനയിലെ യുവാക്കളാണ്. ഉദ്പാദനമേഖലയിൽ ചൈനയെ മറികടക്കാൻ നമുക്കാവും . ചൈനയിലെ യുവാക്കൾ സെൽഫിയെടുക്കേണ്ടത് മെയ്‍ഡ് ഇൻ ഇന്ത്യ എന്നെഴുതിയ മൊബൈലിലാകണം." 

ക്രമാനുഗതമായ വള‍ർച്ച രാഷ്ട്ര പുരോഗതിക്ക് സംഭാവന ചെയ്യാൻ കോൺഗ്രസിന് മാത്രമെ കഴിഞ്ഞിട്ടുള്ളു എന്നും നരേന്ദ്ര മോദി ഇന്ത്യയുടെ അഞ്ച് വര്‍ഷമാണ് കളഞ്ഞതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി 

click me!