രാഹുലിന്‍റെയും കൂട്ടരുടെയും 'എക്കോണമി ക്ലാസ്' യാത്ര; കയ്യടിയും വിമര്‍ശനവും

Published : Feb 03, 2019, 07:44 PM IST
രാഹുലിന്‍റെയും കൂട്ടരുടെയും 'എക്കോണമി ക്ലാസ്' യാത്ര; കയ്യടിയും വിമര്‍ശനവും

Synopsis

കോണ്‍ഗ്രസിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് എക്കോണമി ക്ലാസിലെ യാത്രയെ കുറിച്ച് ആദ്യ പോസ്റ്റ് വന്നത്.  പിന്നീട് രാഹുല്‍ ഗാന്ധിയും ഇതേ ഫോട്ടോ ഷെയര്‍ ചെയ്യുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ രാഹുലിന്‍റെ ചിത്രമെത്തിയതോടെ കയ്യടിക്കൊപ്പം വിമര്‍ശനങ്ങളും ഉയര്‍ന്നു

പാറ്റ്ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിമാരുടെ സംഘവും എത്തിയത് വിമാനത്തിലെ എക്കോണമി ക്ലാസില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ എന്നിവരും കോണ്‍ഗ്രസ് പാര്‍ട്ടി ട്രഷറല്‍ അഹമ്മദ് പട്ടേലും എക്കോണമി ക്ലാസിലാണ് യാത്ര ചെയ്തത്.

ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ബീഹാറില്‍ എത്തുന്നതെന്ന പ്രത്യേകതയും രാഹുലിന്‍റെ സന്ദര്‍ശനത്തിനുണ്ട്. കോണ്‍ഗ്രസിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് എക്കോണമി ക്ലാസിലെ യാത്രയെ കുറിച്ച് ആദ്യ പോസ്റ്റ് വന്നത്.  പിന്നീട് രാഹുല്‍ ഗാന്ധിയും ഇതേ ഫോട്ടോ ഷെയര്‍ ചെയ്യുകയായിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ രാഹുലിന്‍റെ ചിത്രമെത്തിയതോടെ കയ്യടിക്കൊപ്പം വിമര്‍ശനങ്ങളും ഉയര്‍ന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഇങ്ങനെയുള്ള പോസ്റ്റുകള്‍ വരുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ പഴയ ട്വീറ്റും ചിലര്‍ കുത്തിപ്പൊക്കി. 2009 സെപ്റ്റംബറില്‍ എക്കോണമി ക്ലാസിനെ കന്നുകാലി ക്ലാസ് എന്ന തരൂര്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. പിന്നീട് ഈ വിഷയത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?