രാഹുൽ ഗാന്ധി കൊച്ചിയിൽ ; എംഐ ഷാനവാസിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചു

Published : Jan 29, 2019, 03:35 PM ISTUpdated : Jan 30, 2019, 10:31 AM IST
രാഹുൽ ഗാന്ധി കൊച്ചിയിൽ ; എംഐ ഷാനവാസിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചു

Synopsis

രാഹുൽ ഗാന്ധി എംഐ ഷാനവാസിന്‍റെ വീട്ടിലെത്തി. മുതി‍ർന്ന നേതാക്കൾക്കൊപ്പമായിരുന്നു സന്ദ‍‍ർശനം 

കൊച്ചി:  ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസ് പ്ര‍വർത്തകരെ കാണാൻ കൊച്ചിയിലെത്തിയ രാഹുൽ ഗാന്ധി ആദ്യം പോയത് എംഐ ഷാനവാസിന്‍റെ വീട്ടിലേക്ക്. വിമാനത്താവളത്തിൽ നിന്ന് നേരെ നോ‍ർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് തിരിച്ച രാഹുൽ ഗാന്ധി ഷാനവാസിന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം 10 മിനിറ്റ് ചെലവഴിച്ചു. 

മുതി‍‍ർന്ന നേതാക്കൾക്കൊപ്പമാണ് രാഹുൽ ഷാനവാസിന്‍റെ വീട്ടിലെത്തിയത്. എ കെ ആന്‍റണി , ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, മുകുൾ വാസ്നിക്, ശശി തരൂർ തുടങ്ങിയവർ രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ എളിമയാണ് തന്നെ ആകർഷിക്കുന്നതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.

 

 

PREV
click me!