
കണ്ണൂര്‍: ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് മുൻ പിഎസ്സി ചെയർമാൻ കെ എസ് രാധാകൃഷ്ണൻ. കോൺഗ്രസ് ഈ സമരം ഏറ്റെടുക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും രാധാകൃഷ്ണൻ കണ്ണൂരിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും സമീപിച്ചാൽ അന്നേരം നിലപാട് പറയുമെന്നും കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.