'മകരജ്യോതി തെളിയിക്കുന്ന വിഷയം ഒ രാജഗോപാൽ സഭയിൽ ഉന്നയിച്ചത് രാഷ്ട്രീയ മുതലെടുപ്പിനായി': ശശി തരൂര്‍

By Web TeamFirst Published Feb 2, 2019, 4:16 PM IST
Highlights

നിയമസഭാ സമ്മേളനത്തിനിടെയാണ് ശബരിമലയിൽ മകരവിളക്ക് തെളിയിക്കാനുള്ള  അവകാരം മലയരയർക്ക് തിരിച്ചു  കൊടുക്കണമെന്ന ആവശ്യവുമായി ഒ രാജഗോപാല്‍ എത്തിയത് 

തിരുവനന്തപുരം:  ഒ രാജഗോപാല്‍ എംഎല്‍എയ്ക്കെതിരെ ശശി തരൂര്‍ എംപി. മകരജ്യോതി തെളിയിക്കുന്ന വിഷയം ഒ രാജഗോപാൽ സഭയിൽ ഉന്നയിച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ശശി തരൂര്‍ ആരോപിച്ചു. നിയമസഭാ സമ്മേളനത്തിനിടെയാണ് ശബരിമലയിൽ മകരവിളക്ക് തെളിയിക്കാനുള്ള  അവകാശം മലയരയർക്ക് തിരിച്ചു  കൊടുക്കണമെന്ന ആവശ്യവുമായി  ബിജെപി എംഎൽഎ ഒ രാജഗോപാൽ എത്തിയത്. 

നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് രാജഗോപാൽ ഇക്കാര്യം ഉന്നയിച്ചത്. സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത്  ഉചിതമായ തീരുമാനമെടുക്കുമെന്ന്  ദേവസ്വം  വ്യക്തമാക്കിയ മന്ത്രി വിഷയത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നയായിരുന്നു പ്രതികരിച്ചതി. മലയരയ വിഭാഗവും വിവിധ ഹൈന്ദവ സംഘടനകളും ഏറെ കാലമായി ഉന്നയിച്ചുവരുന്ന ആവശ്യമാണ് ശ്രദ്ധക്ഷണിക്കലായി ഒ.രാജഗോപാല്‍ സഭയില്‍ കൊണ്ടുവന്നത്. 

തുടര്‍ന്ന് പ്രമേയം അവതരിപ്പിച്ച രാജഗോപാല്‍ മികരവിളക്ക് ചിലര്‍ കൊളുത്തുന്നുവെന്നത് സത്യമെന്നും  പരമ്പരാഗതമായി ആദിവാസികള്‍  ചെയ്തുവന്ന ഈ ചടങ്ങ്  പിന്നീട് സര്‍ക്കാരും  ദേവസ്വം ബോര്‍ഡും ഏറ്റെടുക്കുകയായിരുന്നെന്നും പറഞ്ഞു. മകരവിളക്കിനൊപ്പം തേന്‍അഭിഷേകം നടത്താനും  അനുവദിക്കണമെന്ന മലയരയരുടെ ആവശ്യത്തോട് പക്ഷേ രാജഗോപാലിന് വ്യത്യസ്ത നിലപാടാണുളളത്. 

click me!