യൂത്ത് കോൺഗ്രസിന് 5 സീറ്റ് വേണം: ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് ഡീന്‍

Published : Feb 02, 2019, 03:20 PM ISTUpdated : Feb 02, 2019, 06:12 PM IST
യൂത്ത് കോൺഗ്രസിന് 5 സീറ്റ് വേണം: ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് ഡീന്‍

Synopsis

 അഞ്ചു സീറ്റ് എങ്കിലും യുവാക്കൾക്കും പുതുമുഖങ്ങൾക്കും നൽകണം.  അനിവാര്യർ അല്ലാത്ത സിറ്റിംഗ് എം പി മാരെ മാറ്റണം. കെട്ടി ഇറക്കിയും അടിച്ചേൽപ്പിച്ചും ഉള്ള സ്ഥാനാർഥി നിർണയങ്ങൾ പാടില്ല

കൊച്ചി: ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്ന് യൂത്ത് കോൺഗ്രസ് . ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിർദേശം നടപ്പാക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.

കേരളത്തിൽ കോൺഗ്രസിന് അനുകൂല സാഹചര്യമാണ്. യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്നരീതി സംസ്ഥാന കോൺഗ്രസിൽ നിന്നുണ്ടാകണം. പലപ്പോഴും അർഹമായ പരിഗണന നൽകും എന്ന് പറഞ്ഞു തരാത്ത സ്ഥിതി ഉണ്ടെന്നും ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്നും ഡീൻ കുരിയാക്കോസ് പറഞ്ഞു. 

യുവാക്കൾക്ക് പ്രാതിനിധ്യം നൽകും എന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി യോഗത്തിലും വിമർശനം ഉയര്‍ന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?