മുഖ്യ തെര‍ഞ്ഞെടുപ്പ് കമ്മീഷണറായി സിബിഡിറ്റി ചെയർമാൻ സുശീൽ ചന്ദ്രയെ നിയമിച്ചു

Published : Feb 14, 2019, 11:18 PM IST
മുഖ്യ തെര‍ഞ്ഞെടുപ്പ് കമ്മീഷണറായി സിബിഡിറ്റി ചെയർമാൻ സുശീൽ ചന്ദ്രയെ നിയമിച്ചു

Synopsis

ഈ വർഷം മെയ് വരെ സിബിഡിറ്റി ചെയർമാൻ പദവിയിൽ തുടരാൻ കാലാവധി അവശേഷിക്കെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നിയമന ഉത്തരവ്

ദില്ലി: കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനായ സുശീൽ ചന്ദ്രയെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ ഈ പദവിയിലിരിക്കുന്ന സുനിൽ അറോറ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1980 ബാച്ച് ഇന്ത്യൻ റവന്യൂ സർവ്വീസ് ഉദ്യോ​ഗസ്ഥനാണ് സുശീൽ ചന്ദ്ര. ഈ വർഷം മെയ് വരെ സിബിഡിറ്റി ചെയർമാൻ പദവിയിൽ തുടരാൻ കാലാവധി അവശേഷിക്കെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നിയമന ഉത്തരവ്. 2016 നവംബർ 16നാണ് സിബിഡിറ്റി മേധാവിയായി സുശീൽ ചന്ദ്ര ചുമതലയേൽക്കുന്നത്. സർവ്വീസിൽ നിന്ന് വിരമിച്ച ഇദ്ദേഹത്തിന് കേന്ദ്രസർക്കാർ രണ്ട് തവണ കാലാവധി നീട്ടി നൽകിയിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?