തെലങ്കാന കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്‍റ് രേവന്ത് റെഡ്ഢി അറസ്റ്റിൽ

Published : Dec 04, 2018, 12:25 PM IST
തെലങ്കാന കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്‍റ്  രേവന്ത് റെഡ്ഢി അറസ്റ്റിൽ

Synopsis

മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ തെരഞ്ഞെടുപ്പു റാലി കോടങ്കലിൽ നടക്കാനിരിക്കെയാണ്‌ അറസ്റ്റ്. റാവുവിനെ കോടങ്കലിൽ കാല് കുത്താൻ അനുവദിക്കില്ല എന്ന് റെഡ്ഢി ഭീഷണി മുഴക്കിയിരുന്നു

തെലങ്കാന: തെലങ്കാനയിൽ കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്റും കോടങ്കൽ എംഎൽഎയുമായ രേവന്ത് റെഡ്ഢി അറസ്റ്റിൽ. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ തെരഞ്ഞെടുപ്പു റാലി കോടങ്കലിൽ നടക്കാനിരിക്കെയാണ്‌ അറസ്റ്റ്. 

റാവുവിനെ കോടങ്കലിൽ കാല് കുത്താൻ അനുവദിക്കില്ല എന്ന് റെഡ്ഢി ഭീഷണി മുഴക്കിയിരുന്നു. പുലർച്ചെ മൂന്ന് മണിക്ക് വീട്ടിലെത്തിയ പൊലീസ് സംഘം റെഡ്ഢിയെ അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെയുള്ള കരുതൽ  അറസ്റ്റാണ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 
 

PREV
click me!

Recommended Stories

മധ്യപ്രദേശില്‍ മാറി മറിഞ്ഞ് ലീഡ് നില; ഇഞ്ചോടിഞ്ച് പോരാട്ടം - LIVE BLOG