മോഹൻലാൽ മത്സരിക്കണ്ട: ശക്തമായി പ്രതിഷേധിക്കുമെന്ന് ലാൽ ഫാൻസ് അസോസിയേഷൻ

Published : Feb 02, 2019, 09:05 PM ISTUpdated : Feb 02, 2019, 09:18 PM IST
മോഹൻലാൽ മത്സരിക്കണ്ട: ശക്തമായി പ്രതിഷേധിക്കുമെന്ന് ലാൽ ഫാൻസ് അസോസിയേഷൻ

Synopsis

''ഞങ്ങൾക്ക് മോഹൻലാലിനെ അഭിനയിച്ച് കാണാനാണ് ഇഷ്ടം. മോഹൻലാൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കെട്ടിത്തൂക്കി ഇറക്കിയ സ്ഥാനാർഥിയാകും. നൂറ് ശതമാനം. സംശയമെന്താ?'' എന്ന് ലാൽ ഫാൻസ് സംസ്ഥാന ജന. സെക്രട്ടറി വിമൽകുമാർ.

തിരുവനന്തപുരം: മോഹൻലാൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കെട്ടിത്തൂക്കി ഇറക്കിയ സ്ഥാനാർഥിയായേ ജനങ്ങൾ കാണൂവെന്ന് ലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിമൽ കുമാർ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ന്യൂസ് അവറി'ലാണ് ലാൽ ഫാൻസ് അസോസിയേഷൻ പ്രതിനിധിയുടെ പ്രതികരണം.

മോഹൻലാലിനെ മത്സരിപ്പിക്കാൻ ശ്രമിച്ചാൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വിമൽ കുമാർ വ്യക്തമാക്കി. 

Read More: ബിജെപി സമീപിച്ചു, പക്ഷേ മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍

ഒരു രാഷ്ട്രീയപാർട്ടിയും ഒരു നടനെ വെച്ചല്ല തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതെന്ന് വിമൽ കുമാർ പറയുന്നു. അവർക്ക് അവരുടേതായ നയം വേണം. മോഹൻലാൽ പണ്ട് ഒരു പ്രമുഖചാനലിന്‍റെ ഡയറക്ടർ ബോർഡിലേക്ക് എത്തിയപ്പോൾ ആർഎസ്എസ്സുകാർ പോസ്റ്ററിൽ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചിട്ടുണ്ട്. എന്നിട്ട് അതേ ആളുകൾ എന്തിനാണ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരാൻ നോക്കുന്നത്? വിമൽ കുമാർ ചോദിക്കുന്നു. 

Read More: 'മോഹന്‍ലാല്‍ മത്സരിക്കാൻ തയ്യാറായാല്‍ ആദ്യം സ്വാഗതം ചെയ്യുക ബിജെപി': എം ടി രമേശ്

മോഹൻലാൽ പൊതു സമൂഹത്തിന്‍റെ സ്വത്താണ്. അദ്ദേഹത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരുന്നത് ബിജെപിയുടെ അജണ്ടയാകും. ഇതുവരെ കേൾക്കാത്ത ആരോപണങ്ങൾ അദ്ദേഹം കേൾക്കേണ്ടി വരും. അത് ശരിയാണോ? നിങ്ങൾക്ക് ശരിക്ക് മോഹൻലാലിനോട് സ്നേഹമുണ്ടോ? - എന്ന് ലാൽ ഫാൻസ് അസോസിയേഷൻ പ്രതിനിധിയുടെ ചോദ്യം.

ഇന്നസെന്‍റിനെ പലയിടത്തും ആളുകൾ സ്ക്രീനിൽ കാണുമ്പോൾ ചീത്ത വിളിയും ബഹളവുമാണ്. നല്ല നടനാണ് ഇന്നസെന്‍റ്. പക്ഷേ ജയിച്ച് പാർലമെന്‍റിലേക്ക് പോയിട്ട് ഒന്നും ചെയ്തില്ല. സിനിമ കാണുന്ന ആളുകൾ ഇവരെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളാണ്. അവർക്ക് കാര്യങ്ങളറിയാം. അതുപോലെത്തന്നെയാണ് മുകേഷും. ആകെ അപവാദമുള്ളത് ഗണേഷ് കുമാറാണ്. 

Read More: തിരുവനന്തപുരത്ത് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെ; ഒ രാജഗോപാലിന്‍റെ സ്ഥിരീകരണം

സുരേഷ് ഗോപിയെപ്പോലെയല്ല മോഹൻലാൽ. രാഷ്ട്രസേവനത്തിനായി സ്വയം സിനിമയിൽ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലിറങ്ങിയ സുരേഷ് ഗോപിയെപ്പോലെയല്ല, മോഹൻലാലിന് സിനിമയിൽ ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. 

മോഹൻലാൽ സിനിമയിലഭിനയിക്കണ്ട, പകരം ലോക്സഭയിലെ പിന്നിലെ സീറ്റിൽ പോയി ഇരുന്നാൽ മതിയെന്നല്ല ഞങ്ങൾ കരുതുന്നത് - വിമൽ കുമാർ വ്യക്തമാക്കി. 

ലാൽ ഫാൻസ് അസോസിയേഷൻ പ്രതിനിധിയുടെ പ്രതികരണം ചുവടെ:

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?