'മോഹന്‍ലാല്‍ മത്സരിക്കാൻ തയ്യാറായാല്‍ ആദ്യം സ്വാഗതം ചെയ്യുക ബിജെപി': എം ടി രമേശ്

By Web TeamFirst Published Feb 2, 2019, 1:25 PM IST
Highlights

കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളെ മോഹൻലാൽ പ്രശംസിച്ചിട്ടുണ്ട്. ബിജെപിക്ക് കേരളത്തിൽ ജയിക്കാനായി കേന്ദ്ര നേതാക്കളുടെ ആവശ്യമില്ലെന്ന് എം ടി രമേശ് 

തിരുവനന്തപുരം:  മോഹൻലാൽ  മത്സരിക്കാൻ  തയ്യാറാകുന്ന പക്ഷം ആദ്യം സ്വാഗതം ചെയ്യുന്ന പാർട്ടി ബിജെപി ആയിരിക്കുമെന്ന് എം ടി രമേശ്. കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളെ മോഹൻലാൽ പ്രശംസിച്ചിട്ടുണ്ട്, എന്നാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്ന് എം ടി രമേശ് പറഞ്ഞു. ബിജെപിക്ക് കേരളത്തിൽ ജയിക്കാനായി കേന്ദ്ര നേതാക്കളുടെ ആവശ്യമില്ലെന്ന് എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു

നേരത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെയെന്ന് നേരത്തെ ഒ രാജഗോപാല്‍ എംഎല്‍എ സ്ഥിരീകരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ സ്ഥിരീകരിച്ചു. എന്‍ഡിടിവിയോടാണ് ഒ രാജഗോപാൽ ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്.

"ഞങ്ങൾ മോഹൻലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളിൽ മോഹൻലാൽ തൽപരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്." മോഹൻലാൽ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് ഒ രാജഗോപാലിന്‍റെ ഈ വാക്കുകൾ. 
 

click me!