സ്ഥാനാർഥിയാകാൻ റോബർട്ട് വാദ്രയെ ക്ഷണിച്ച് മൊറാദാബാദിൽ യൂത്ത് കോൺഗ്രസ് ബോർഡുകൾ

Published : Feb 25, 2019, 10:24 AM ISTUpdated : Feb 25, 2019, 11:08 AM IST
സ്ഥാനാർഥിയാകാൻ റോബർട്ട് വാദ്രയെ ക്ഷണിച്ച് മൊറാദാബാദിൽ യൂത്ത് കോൺഗ്രസ് ബോർഡുകൾ

Synopsis

രാഷ്ട്രീയ പ്രവേശന മോഹം വാദ്ര ഫേസ് ബുക്കിൽ പങ്കുവച്ചതിന് പിന്നാലെയാണിത് . ജനം ആവശ്യപ്പെട്ടാൽ താൻ രാഷ്ട്രീയത്തിലെത്തുമെന്ന് വാദ്ര വ്യക്തമാക്കിയിരുന്നു

മൊറാദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകാൻ റോബര്‍ട്ട് വാദ്രയെ ക്ഷണിച്ചു കൊണ്ട് ഉത്തര്‍ പ്രദേശിലെ മൊറാദാ ബാദ് മണ്ഡലത്തിൽ ബോര്‍ഡുകള്‍. യൂത്ത് കോണ്‍ഗ്രസാണ് വാദ്രയെ സ്വാഗതം ചെയത് ബോര്‍ഡുകള്‍ വച്ചത്. രാഷ്ട്രീയ പ്രവേശന മോഹം വാദ്ര ഫേസ് ബുക്കിൽ പങ്കുവച്ചതിന് പിന്നാലെയാണിത് . 

ജനം ആവശ്യപ്പെട്ടാൽ താൻ രാഷ്ട്രീയത്തിലെത്തുമെന്ന് വാദ്ര വ്യക്തമാക്കിയിരുന്നു . അതേ സമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വാദ്രയ്ക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡിജിറ്റൽ തെളിവുകള്‍ കൈമാറി. 

അതേ സമയം 23,000 പേജുള്ള രേഖകള്‍ മുഴുവൻ ആവശ്യപ്പെട്ട് വാദ്ര ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു . ഇതിന് എൻഫോഴ്മെന്‍റ് ഡയറക്ടേറ്റ് അഞ്ചു ദിവസത്തെ സമയം ചോദിച്ചു . കേസ് നീട്ടിവയ്ക്കാനുള്ള വാദ്രയുടെ നീക്കമെന്നും എന്‍ഫോഴ്സ്മെന്‍റ് അഭിഭാഷകൻ വാദിച്ചു . 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?