ചെഗുവേരയാണ് തൃക്കരിപ്പൂരിലെ സ്ഥാനാര്‍ത്ഥി

Published : Apr 14, 2016, 10:59 AM ISTUpdated : Oct 05, 2018, 01:04 AM IST
ചെഗുവേരയാണ് തൃക്കരിപ്പൂരിലെ സ്ഥാനാര്‍ത്ഥി

Synopsis

തൊപ്പിയും ഇരട്ട പോക്കറ്റുള്ള ഷര്‍ട്ടുമാണ് തൃക്കരിപ്പൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി എം രാജഗോപാലിനെ വ്യത്യസ്ഥമാക്കുന്നത്. ചെഗുവേരയോടുള്ള ആരാധന മൂത്താണ് തൊപ്പിയും ഇരട്ടപോക്കറ്റുള്ള ഷര്‍ട്ടും രാജഗോപാല്‍ ശീലമാക്കിയത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ശീലമല്ല.ഇരുപത്തിയേഴ് വര്‍ഷങ്ങളായി രാജഗോപാല്‍ ഈ വേഷക്കാരനാണ്. ചെഗുവേരയോടുള്ള അടങ്ങാത്ത ആരാധനയാണ് അന്ന് ഈ ചെറുപ്പത്തില്‍ ഈ സഖാവിനെ തൊപ്പിക്കാരനാക്കിയത്. അരാധന മൂത്തതോടെ അനുകരണം തൊപ്പിയില്‍ മാത്രം ഒതുക്കിയില്ല. ഷര്‍ട്ടിലും വരുത്തി ചില മാറ്റങ്ങള്‍. ഇരട്ടപ്പോക്കറ്റുകളുമായി പ്രത്യക രീതിയിലുള്ള ഷര്‍ട്ടുകളാണ് അന്നുമുതല്‍ ഉപയോഗിക്കുന്നത്.

വേഷത്തില്‍ മാത്രമല്ല താടി നീട്ടി വളര്‍ത്തി ശരീരത്തിലും ഒരു ചെഗുവേര സ്റ്റൈല്‍ രാജഗോപാലിന് സ്വന്തം.തെരെഞ്ഞെടുപ്പല്ലേ സ്ഥാനാര്‍ത്ഥിയല്ലേ ഈ വേഷമൊന്നുമാറിയാലോയെന്ന് സഖാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടെങ്കിലും മാറ്റത്തിന് സന്നദ്ധനല്ല രാജഗോപാല്‍.  ചെഗുവേര പ്രണയം പക്ഷെ കൊടും വെയിലില്‍ രാജഗോപാലിന് വലിയ അനുഗ്രഹമാണ്. ഒപ്പമുള്ളവര്‍ കൈകൊണ്ടും പേപ്പറുകൊണ്ടും തലമറച്ച് തണല്‍ തേടുമ്പോള്‍ രാജഗോപാലിന് അതിന്‍റെയൊന്നും ആവശ്യമില്ല. ചെഗുവര തൊപ്പിയുടെ തണലിലാണ് ഈ സ്ഥാനാര്‍ത്ഥി എപ്പോഴും.

 

PREV
click me!