തരൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും

Published : Apr 13, 2016, 05:51 PM ISTUpdated : Oct 04, 2018, 10:33 PM IST
തരൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും

Synopsis

കേരളകോൺഗ്രസ് ജേക്കബ്  വിഭാഗത്തിന്  നൽകിയ  പാലക്കാട്ടെ തരൂർ  സീറ്റ്  കോൺഗ്രസ്  ഏറ്റെടുക്കും. കുഴൽമന്ദം  ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്  സി പ്രകാശനെ  സ്ഥാനാർത്ഥിയാക്കാനാണ്  തീരുമാനം. ജേക്കബ്  വിഭാഗം  സ്ഥാനാർത്ഥിയെ  കണ്ടെത്താനാകാത്തതിനെ  തുടർന്നാണ്  നീക്കം.  ഇടത് സ്ഥാനാർത്ഥി എകെ ബാലൻ പ്രചാരണത്തിൽ ഏറെ മുന്നോട്ട് പോയിട്ടും ജേക്കബ് ഗ്രൂപ്പിന് സ്ഥാനാർത്ഥിയെ കിട്ടിയില്ല. ഇതോടെയാണ് കെപിസിസി ഇടപെടൽ കുഴൽമന്ദം ഗ്രാമപ‌ഞ്ചായത്ത് പ്രസിഡണ്ട് സി പ്രകാശനെ സ്ഥാനാർത്ഥിയാക്കാനുള്ള പാലക്കാട് ഡിസിസി നിർദ്ദേശത്തിന് കെപിസിസിയും പച്ചക്കൊടി കാട്ടി.

പ്രകാശനോട് പ്രചാരണത്തിന് ഇറങ്ങാൻ ഡിസിസിയും കെപിസിസിയും  നിർദ്ദേശിച്ചു അതേ സമയം  സീറ്റ് പോകുന്നതിൽ ജേക്കബ് ഗ്രൂപ്പിൽ പ്രതിഷേധമുണ്ട്. പാർട്ടി സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് രാവിലെ മന്ത്രി അനൂപ് ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാൽ അനുയോജ്യനായ സ്ഥാനാർത്ഥിയെ പാർട്ടിക്ക് ഇതുവരെ നിശ്ചയിക്കാനായില്ല. ആരെയെങ്കിലും ജേക്കബ് ഗ്രൂപ്പ് കെട്ടിയിറക്കിയാൽ പ്രകാശനെ വിമതനാക്കി നിർത്തുമെന്നും ഡിസിസിയുടെ മുന്നറിയിപ്പ് നൽകിയിരുന്നു. അങ്കമാലി നഷ്ടമായതിൽ പാർട്ടി വിട്ട ചെയർമാൻ ജോണി നെല്ലൂർ യുഡിഎഫ് പാളയത്തിലേക്ക് മടങ്ങിയെത്തതിന് പിന്നാലെയാണ് തരൂരും പോകുന്നത്.

PREV
click me!