
ദില്ലി സ്ഥാനാർത്ഥി ചർച്ചകളിലുണ്ടായ വിവാദങ്ങളും പരസ്പര പോരിനും വിമാരമിട്ട് കെ.മുരളീധരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ സുധീരനെത്തി. കെ.മുരളീധരന്റെ പ്രവർത്തന ശൈലിയെ വാനോളം പ്രശംസിച്ചായിരുന്നു സുധീരന്റെ ഉദ്ഘാടന പ്രസംഗം. സ്ഥാനാർത്ഥി നിർണയത്തിൽ നിർബന്ധം പിടിച്ച വി.എം.സുധീരന്റെ നിലപാട് മലർന്നു കിടന്ന് തുപ്പന്നുതുപോലെയാണെന്നായിരുന്നു ദില്ലി ചർച്ചകൾക്കുശേഷം കെ.മുരളീധരന്റ പ്രസ്താവന.
സ്ഥാനാർത്ഥിപ്പട്ടിക ആയതോടെ കോണ്‍ഗ്രസിൽ മഞ്ഞുരുകിത്തുടങ്ങി. വട്ടിയൂർക്കാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ എത്തിയത് വിഎം സുധീരനും. സുധീരനെ സന്തോഷത്തോടെ ആനയിച്ച സ്ഥാനാർത്ഥി കെ മുരളീധരൻ. പരസ്പരം പോരടിച്ച നിന്നതിന്റെ തെല്ലും ലാഞ്ചനയില്ലാതെ ഇരുവരും കുശലം പറഞ്ഞു. ലീഡറയെും കെ.മുരളീധരനെയും വാനോളം പുകഴ്ത്തുന്നതായിരുന്നു വിഎം സുധീരന്റെ ഉദ്ഘാടന പ്രസംഗം.
ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കവ്. ടിഎൻ സീമയും കുമ്മനം രാജശേഖരനുമാണ് കെ മുരളീധരന്റെ എതിർസ്ഥാനാർത്ഥികള്‍. സ്ഥാനാർത്ഥി നിർണത്തിനുശേഷം മണ്ഡലത്തിലൂടെ പ്രാഥമികഘട്ട വോട്ടു ചേദിച്ചുള്ള പ്രചാരണത്തിലാണ് കെ.മുരളീധരനിപ്പോൾ.