സ്വരാജിന് പിന്‍തുണയുമായി ഒടുവില്‍ സിപിഎം വിമതര്‍ രംഗത്തിറങ്ങി

Published : May 02, 2016, 09:37 AM ISTUpdated : Oct 05, 2018, 03:44 AM IST
സ്വരാജിന് പിന്‍തുണയുമായി ഒടുവില്‍ സിപിഎം വിമതര്‍ രംഗത്തിറങ്ങി

Synopsis

കൊച്ചി: തൃപ്പുണിത്തുറയില്‍  ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്‍തുണയുമായി  സിപിഎം വിമതവിഭാഗം രംഗത്തിറങ്ങി. ഉദയംപേരൂരിലെ സിപിഎം വിമതര്‍ രൂപീകരിച്ച കൃഷ്ണപിള്ള സാംസ്ക്കാരിക വേദിയാണ് സ്വരാജിനായി പ്രചാരണത്തിന് ഇറങ്ങുന്നത്.

സിപിഎം പ്രാദേശികനേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൃഷ്ണപിള്ള സാംസ്ക്കാരിക വേദി രൂപീകരിച്ചത്. വിഎസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന  ഇവര്‍  നേരത്തെ വിഎസ് പങ്കെടുത്ത തൃപ്പുണിത്തുറയിലെ സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തിരുന്നു. 

ഇതിനു പുറമെയാണ് സ്വരാജിന് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ തീരുമാനമെടുത്തത്. സ്വരാജിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ സിപിഎം പ്രാദേശിക ഘടകം വീഴ്ച വരുത്തുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. സ്വീകരണയോഗങ്ങളില്‍ ആളില്ല.ലക്ഷ്യം തെറ്റിയുള്ള പ്രചരണമാണ് നടക്കുന്നതെന്നും വിമതര്‍ കുറ്റപ്പെടുത്തുന്നു

പ്രാദേശികമായുള്ള എതിര്‍പ്പ് മാത്രമാണ് പാര്‍ട്ടിയോട് തങ്ങള്‍ക്കെന്നാണ് ഇവരുടെ നിലപാട്.സ്വരാജിന് വേണ്ടി വരുംദിവസങ്ങളില്‍ പ്രസ്താവനകൾ ഇറക്കും , സ്ക്വാഡ് വർക്കും, വാഹനവിളംബരജാഥയും, കുടുംബയോഗങ്ങളും നടത്തും.   പുതുതായി രൂപീകരിച്ച സംഘടനയുടെ രജിസ്ട്രേഷന്‍ നടപടികൾ പുരോഗമിച്ചു വരികയാണ്  

PREV
click me!