പ്രധാനമന്ത്രിയുടെ പരാമര്‍ശം: വികാരനിര്‍ഭരയായി  മറുപടി പറഞ്ഞ് സോണിയാ ഗാന്ധി

Published : May 09, 2016, 01:25 PM ISTUpdated : Oct 04, 2018, 04:33 PM IST
പ്രധാനമന്ത്രിയുടെ പരാമര്‍ശം: വികാരനിര്‍ഭരയായി  മറുപടി പറഞ്ഞ് സോണിയാ ഗാന്ധി

Synopsis

ഇറ്റലിയില്‍ ജനിച്ചെങ്കിലും 1968 ല്‍ ഇന്ദിരാഗാന്ധിയുടെ മരുമകളായി എത്തിയതു മുതല്‍ ഇന്ത്യയാണ് എന്റെ രാജ്യവും വീടുമെന്ന് സോണിയ പറഞ്ഞു .ഇറ്റലിയില്‍ ബന്ധുക്കളുള്ളതാരാണെന്ന് ചോദ്യവുമായി ഹെലികോപ്ടര്‍ ഇടപാടില്‍ മോദി നടത്തിയ പരോക്ഷ വിമര്‍ശനത്തിന് മറുപടി ഇങ്ങനെ  

48 വര്‍ഷമായി എന്‍റെ ജനനത്തെ അവഹേളിക്കുന്നു .സത്യസന്ധരായ മാതാപിതാക്കളുടെ മകളായി ജനിച്ചതില്‍ എനിക്ക് അഭിമാനമുണ്ട് . എനിക്ക് അവരെയോര്‍ത്ത് ലജ്ജിക്കേണ്ടി വന്നിട്ടില്ല. തന്‍റെ വികാരം പ്രധാനമന്ത്രി മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല

കോപ്ടര്‍ ഇടപാടിലെ പേരുകള്‍ പുറത്തു വന്നത് ഇറ്റലിയില്‍ നിന്നാണെന്നും പണം വാങ്ങിയവരാണ് ഇനി അകത്താകാനുള്ളതെന്ന് തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയാണ് മോദി പരിഹസിച്ചത്. തലസ്ഥാനത്തെ തന്നെ പ്രചാരണ യോഗത്തില്‍ സോണിയ വൈകാരികമായി മറുപടിയും പറയുന്നു. 

സോണിയ ഗാന്ധി തൃശ്ശൂരില്‍ പറഞ്ഞത്

മോദി സർക്കാർ കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. നാളികേര, റബ്ബർ കർഷകരെ മോദി സര്‍ക്കാര്‍ അവഗണിച്ചു. പ്രഭാഷണങ്ങൾക്കും പര്യടനത്തിനുമാണ് പ്രധാനമന്ത്രിക്ക് നേരം. കൃഷിക്കാർ നട്ടംതിരിയുന്നത് അന്വേഷിക്കാൻ പ്രധാനമന്ത്രിക്ക് നേരമില്ലെന്നും സോണിയ വിമർശിച്ചു. 

കേരളത്തില്‍ ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കരുതെന്ന് പറഞ്ഞ സോണിയാ ഗാന്ധി. മതേതര പുരോഗമന മൂല്യങ്ങളുടെ തിളക്കമാര്‍ന്ന ഉദാഹരണമാണ് കേരളം. എന്നാല്‍ ഇവ ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും ആസൂത്രിത ആക്രമണത്തിന് വിധേയമായിരിക്കുകാണ്. കേരളത്തിന്‍റെ മതേതര മൂല്യം തകര്‍ക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. ഇതിനെ ഒറ്റക്കെട്ടായി കേരളാ ജനത നേരിടണം. തൃശൂരില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.

എൽഡിഎഫിന്‍റെ വികസന വിരുദ്ധ സമീപനം കേരളത്തിന്‍റെ വികസനത്തെ പിന്നോട്ടടിച്ചെന്നും സോണിയ തൃശൂരിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വിമർശിച്ചു. യുഡിഎഫിന്‍റെ മദ്യനയത്തെ പ്രകീർത്തിച്ച് സോണിയ  ഗാന്ധി. യുഡിഎഫിന്‍റെ മദ്യയനം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് സോണിയ ഗാന്ധി പറ‍ഞ്ഞു. എൽഡിഎഫിന് വ്യക്തമായ മദ്യനയമില്ലെന്നും സോണിയ വിമർശിച്ചു.

PREV
click me!