തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മകളുടെ പിറന്നാളും ആഘോഷിച്ച് ശ്രീശാന്ത്

Published : May 09, 2016, 09:04 PM ISTUpdated : Oct 04, 2018, 04:36 PM IST
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മകളുടെ പിറന്നാളും ആഘോഷിച്ച് ശ്രീശാന്ത്

Synopsis

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അൽപ്പനേരത്തെ ഇടവേളനൽകി ശ്രീശാന്ത് മകളുടെ പിറന്നാൾ ആഘോഷചടങ്ങിനെത്തി.. ശ്രീയുടെ മകൾ ശ്രീസാൻവികയുടെ ഒന്നാം പിറന്നാളിന്  ആശംസ നേരാൻ രാഷ്ട്രീയം ഭിന്നത മാറ്റിവച്ച് ശശി തരൂർ എംപി യും  എത്തി.

ശ്രീസാൻവികയുടെ ഒന്നാം പിറന്നാളാണ് തെരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്ന് ഫ്ലാറ്റിലെ പിറന്നാളാഘോഷവേദിയിലേക്ക് അച്ഛൻ ശ്രീശാന്ത്  ഓടിയെത്തി. തിരുവനന്തപുരം മണ്ഡലത്തിലെ ത്രികോണപ്പോരിന്റ സമ്മർദ്ദങ്ങളൊന്നുമില്ലാതെ കുഞ്ഞുമകളെ കൊഞ്ചിച്ച്.... അതിഥികളെ സ്വീകരിച്ച് തനി ഗൃഹനാഥനായി..

ശശിതരൂർ എംപിയുടെ സാന്നിദ്ധ്യമായിരുന്നു ചടങ്ങിന്റെ മറ്റൊരു പ്രത്യേകത. സന്ദർശനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു

തിരക്ക് കൂടിയപ്പോൾ അൽപം അസ്വസ്ഥയായെങ്കിലും മൈക്കുകണ്ടതോടെ പിറന്നാൾകുട്ടി ഹാപ്പിയായി.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!